local

ആലപ്പുഴ : എസ്. എൻ.ഡി.പി യോഗം 2586-ാം നമ്പർ അരൂർ അമ്മനേഴം ശാഖയിലെ ഓഫീസ് മന്ദിര ശിലാസ്ഥാപനം അരൂർമേഖല ചെയർമാൻ വി.പി.ത്രിദീപ് കുമാർ നിർവ്വഹിച്ചു. അരൂർ മേഖല കൺവീനർ കെ.എം മണിലാൽ, ശ്രീഭവാനീശ്വര ദേവസ്വം പ്രസിഡന്റ് പി.എം.സോമൻ, അരൂർ മേഖല കമ്മിറ്റിയംഗം ടി.സത്യൻ, യൂണിയൻ കമ്മിറ്റിയംഗം കെ.കെ. ലക്ഷണൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് സി.കെ.കരുണാകരൻ സ്വാഗതവും സെക്രട്ടറി സി.എസ്.മണിലാൽ നന്ദിയും പറഞ്ഞു.