ambala

അമ്പലപ്പുഴ : ജെ. സി. ഐ "അനുഭവത്തിന്റെ അടിക്കുറിപ്പുകൾ" ടോമി ഈപ്പൻ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ഇന്ത്യ ഡയമണ്ട് ജൂബിലി വാരാചരണത്തിന്റെ ഭാഗമായ ഒന്നാം ദിനം സീനിയർ ജയ്സിസ് പുതു തലമുറക്ക് പാഠം മാകുന്ന തങ്ങളുടെ പൊതു രംഗത്തുള്ള അനുഭവങ്ങൾ പങ്ക് വെച്ചു. അദ്ധ്യാപകനും മുൻ ജെ. സി. ഐ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പരിശീലകനുമായിരുന്ന ടോമി ഈപ്പൻ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. പ്രദീപ്‌ കൂട്ടാല, നസീർ സലാം,പി.അശോകൻ,ഒ. ജെ. സ്‌കറിയ, ജോയ് ആന്റണി, ഫിലിപ്പോസ് തത്തംപള്ളി തുടങ്ങിയ ജെ. സി. ഐ പുന്നപ്രയുടെ മുൻ പ്രസിഡന്റുമാരെയും കേണൽ വിജയകുമാറിനെയും ചടങ്ങിൽ ആദരിച്ചു. മാത്യു തോമസ് അദ്ധ്യക്ഷനായി.