local

കായംകുളം: കായംകുളം കയർ പ്രോജക്ട് പരിധിയിൽ ഏറ്റവും കൂടുതൽ കയർ പിരിച്ച തൊഴിലാളിക്കുള്ള ബോണസ് ,തൃക്കുന്നപ്പുഴ കിഴക്കേക്കര 461-ാം നമ്പർ കയർ സഹകരണ സംഘത്തിലെ തൊഴിലാളിയായ സനിൽകുമാറിന് കയർ ഉന്നതാധികാര സമിതി അംഗം എ.കെ.രാജൻ ബോണസ് നൽകി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ .വിശ്വംഭരൻ, സെക്രട്ടറി അമ്പിളി, ഭരണസമിതി അംഗങ്ങളായ അപ്പുക്കുട്ടൻ, രമണി ,സുബി ,ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.