ആലപ്പുഴ : ജില്ലയിൽ ശുചീകരണ തൊഴിലിൽ ഏർപ്പെടുന്നവരുടെ (മാന്വൽ സ്‌കാവഞ്ചേഴ്‌സ്) പുരോഗമനം ലക്ഷ്യമിട്ട് വിഭാഗക്കാരെ സംബന്ധിച്ചും ഇൻസാനിട്ടറി ലാട്രിൻ സംബന്ധിച്ചുമുള്ള വിവര ശേഖരണം തദ്ദേശസ്വയംഭരണ സ്ഥാപനം മുഖേന നടന്നു വരുകയാണ്. തൊഴിലുമായി ബന്ധപ്പെട്ടവർ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനവുമായി അടിയന്തരമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്ന് ജില്ല പട്ടികജാതിവികസന ഓഫീസർ അറിയിച്ചു.