മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണസമൃദ്ധി കർഷക ചന്ത ഇന്ന് രാവിലെ 11 ന് മാന്നാർ കൃഷി ഭവന് സമീപം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി.വി രത്നകുമാരി ഉദ്‌ഘാടനം ചെയ്യും. കർഷകരിൽ നിന്ന് മാർക്കറ്റ് വിലയെക്കാൾ 10 ശതമാനം കൂടുതൽ നൽകി വാങ്ങുന്ന കാർഷിക വിളകൾ 30 ശതമാനം വില കുറച്ചാണ് വിൽപ്പന നടത്തുന്നത്. കർഷകരും പൊതുജനങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മാന്നാർ കൃഷി ഓഫീസർ ഹരികുമാർ പി.സി അറിയിച്ചു.

ചെന്നിത്തല: ചെന്നിത്തല കൃഷിഭവന്റെ ആഭിമൂഖ്യത്തിലുള്ള ഓണസമൃദ്ധി വിപണി ഇന്ന് രാവിലെ 9.30ന് കൃഷിഭവൻ അങ്കണത്തിൽ ആരംഭിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കർഷകരിൽ നിന്ന് വിപണിയിലെ വിലയേക്കാൾ കൂടുതൽ വില നൽകി ശേഖരിക്കുന്ന ഉത്പന്നങ്ങൾ വിപണി വിലയേക്കാൾ വില കുറച്ച് ഇവിടെ വാങ്ങുകയും ചെയ്യാം. ചെന്നിത്തല സൗത്ത് വി.എഫ്.സി.കെ. വിപണിയിൽ ഓണചന്ത ഇന്ന് രാവിലെ 9.30 ന് ഗ്രാമപഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്ത് ഉദ്ഘാടനം ചെയ്യും.