ആലപ്പുഴ : ജ്യോതിഷ താന്ത്രികവേദിയുടെ ഏഴാം സംസ്ഥാന സമ്മേളനം നവംബർ 9ന് ആലപ്പുഴയിൽ നടക്കും. സമ്മേളനത്തിന്റെ നടത്തിപ്പിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാന ചെയർമാൻ കെ.സാബു വാസുദേവ് ജ്യോത്സ്യർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എസ്.സന്ദീപ് ജ്യോത്സ്യർ, ഖജാൻജി ആർ.രവിവർമ്മ, പി.കെ.ഹരികുമാർ, സജീവ് ജ്യോത്സ്യർ, സി.എൽ.ചിദംബൻ, സജിതകുമാർ, മഞ്ജുള ശ്രീനിവാസൻ, പ്രസാദ് നാരായണൻ, അഭിലാഷ്, സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.