
അമ്പലപ്പുഴ : അമ്പലപ്പുഴ പായൽക്കുളങ്ങര ക്ഷേത്രമൈതാനത്ത് നിരവധി നായ്ക്കളെ ചത്ത നിലയിലും അവശ നിലയിലും കണ്ടെത്തി. നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് നിഗമനം. പതിനൊന്ന് തെരുവ് നായ്ക്കളാണ് ചത്തത്.സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ രാവിലെ മുതൽ മൈതാനത്തിന്റെ പല ഭാഗത്തും സ്റ്റേജിലുമായി നായ്ക്കൾ അവശനിലയിലായി ചത്തു വീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചുമൂടി.