
തുറവൂർ:തുറവൂർ മഹാക്ഷേത്രത്തിൽ പുനർനിർമ്മിക്കുന്ന ഉപദേവതാക്ഷേത്ര ങ്ങൾക്കുള്ള ചെമ്പോല സമർപ്പണവും ചെമ്പ് പണികളുടെ ആരംഭം കുറിക്കലും ഹൈക്കോടതി ജസ്റ്റീസ് പി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഭഗവതി ശാസ്താവ് യക്ഷിയമ്മ എന്നീ ഉപദേവ ക്ഷേത്രങ്ങളുടെ മേൽക്കൂരക്കായുള്ള ചെമ്പോലകൾ ക്ഷേത്രം കീഴ്ശാന്തി ശ്രീകൃഷ്ണൻ കുബണ്ണൂരായരിൽ നിന്ന് പി. ഗോപിനാഥ് ഏറ്റു വാങ്ങി. ദേവസ്വം കരാറുകാരനും ശില്പിയുമായ പളനി ആചാരിക്ക് കൈമാറി. ക്ഷേത്രാങ്കണത്തിലെ ഭഗവതി, ശാസ്താവ്, യക്ഷിയമ്മ എന്നീ ഉപദേവതാ ക്ഷേത്രങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.