അമ്പലപ്പുഴ: പുന്നപ്രയിൽ പുരയിടത്തിൽ കെട്ടിയിട്ടിരുന്ന പോത്തുകളെ കാണാതായി. പുന്നപ്ര തെക്ക് പഞ്ചായത്ത് 7-ാം വാർഡ് പള്ളി കൂടം വെളിയിൽ സക്കീറിന്റെ ഉടമസ്ഥതയിലുള്ള 2 പോത്തുകളെയാണ് കാണാതായത് .പുന്നപ്ര കെ .എസ് . ഇ .ബി സബ്സ്റ്റേഷൻ ക്വാർട്ടേഴ്സിന് സമീപത്തെ പുരയിടത്തിൽ പുല്ലു തിന്നാനായി കെട്ടിയിരുന്നതാണ്. 80000 രൂപ വില മതിക്കുന്ന പോത്തുകളാണ് മോഷണം പോയതെന്ന് ഉടമ പറഞ്ഞു. മണിക്കൂറുകളോളം പ്രദേശത്ത് അന്വേഷിച്ചെങ്കിലും പോത്തുകളെ കണ്ടെത്താനായില്ല. പുന്നപ്ര പൊലീസിൽ പരാതി നൽകി.