
മാന്നാർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകദിനാഘോഷം പരുമല ടാഗോർ വായനശാലയിൽ നടന്നു. ജില്ലാ വിദ്യാഭ്യാസ സമിതി ചെയർമാൻ അജിത് ആർ.പിള്ള ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഡൊമിനിക് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി മാത്യു, രഘുനാഥൻ നായർ, ഒ.സി രാജു, സാബു വർഗീസ്, സി.കെ.ഗോപി, ജോൺ ഔസേഫ് എന്നിവർ സംസാരിച്ചു.