
മുഹമ്മ: വടക്കനാര്യാട് മഹൽ ദാറുൽ ഹുദ മദ്രസ വിദ്യാർത്ഥികളും മഹല്ലിന്റെ ഇഖ്റഅ് ഹിഫ്ള് കോളേജ് വിദ്യാർത്ഥികളും സംയുക്തമായി നബിദിന വിളംബര ജാഥ നടത്തി. മഹല്ല് പ്രസിഡന്റ് അബ്ദുൾ മജീദ്, ജനറൽ സെക്രട്ടറി മുജീബ് , പള്ളിവെളി മഹല്ല് ഖത്തീബ് ഹാഫിൾനഹാസ് നഈമി, മുജീബ് മുസ്‌ലിയാർ, അനസ് മുസ്‌ലിയാർ,ഹാരിസ് പള്ളിവെളി, സവാദ് വല്ലയിൽ, ഫസൽ വളയംകണ്ടം, അഷ്ക്കർ, തൻസിൽ, സാദിക്ക്, ഷെഹിൻ എന്നിവർ നേതൃത്വം നൽകി. നബിദിനാഘോഷങ്ങളുടെ ഭാഗമായി മദ്റസ വിദ്യാർത്ഥികളുടെ ഇസ്‌ലാമിക കലാ,സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും.