photo

ചാരുംമൂട് : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും താമരക്കുളം പച്ചക്കാട് ഫാർമേഴ്സ് ക്ലബ്ബും സംയുക്തമായി നടപ്പാക്കുന്ന വയ്യാങ്കരച്ചിറ ടൂറിസം പദ്ധതിയായ 'ഗ്രീൻഫോറസ്റ്റ്' 12 ന് വൈകിട്ട് 6 ന് ഉദ്ഘാനം ചെയ്യുമെന്ന് എം.എസ്.അരുൺകുമാർ എം.എൽ.എയും ക്ലബ്ബ് ഭാരഭാവികളും പതസമ്മേളനത്തിൽ അറിയിച്ചു.

മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവ്വഹിക്കും. എം.എസ്.അരുൺ കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വാട്ടർ ടൂറിസം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ അലക്സ് വർഗീസ് മുഖ്യാതിഥിയാകും. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ഓപ്പൺ ജിമ്മിന്റെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു കുട്ടികളുടെ പാർക്കും ഫുഡ് കോർട്ട് ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പിയും ഉദ്ഘാടനം ചെയ്യും. പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായാണ് ഡി.ടി.പി.സിക്ക് കീഴിൽ സ്വകാര്യസംരംഭകരെ കൂടി പങ്കാളികളാക്കി സർക്കാർ ടൂറിസം പദ്ധതികൾ വിപുലമാക്കുന്നതെന്നും വയ്യാങ്കരച്ചിറയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് രണ്ടു കോടി രൂപ സംസ്ഥാന സർക്കാർ ബജറ്റിൽ നീക്കിവച്ചിട്ടുണ്ടെന്നും എംഎൽ.എ പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് കെ.ശിവൻകുട്ടി ,സെക്രട്ടറി പ്രതീപ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.