
ആലപ്പുഴ : ആത്മഹത്യ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ ബോധവൽക്കരണ റാലി,സെമിനാർ,പോസ്റ്റർ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു . ബോധവൽക്കരണ റാലി ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ. കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സമ്മേളനം സൂപ്രണ്ട് ഡോ. ആർ .സന്ധ്യ ഉദ്ഘാടനം ചെയ്തു . ഡോ. കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. മിനി മുഖ്യപ്രഭാഷണം നടത്തി. ഡോ.ആശ, സുധീരൻ, ദീപാ റാണി തുടങ്ങിയവർ സംസാരിച്ചു.