
ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്ത് ഓണം കാർഷികോത്സവത്തിൽ തിരക്കേറി.കാർഷിക പ്രദർശന - വിപണത്തോടൊപ്പം 25 ഓളം സ്റ്റാളുകളാണുള്ളത്. സർക്കാർ വകുപ്പക്ളുടെയും കുടുംബശ്രീയുടെയും മറ്റു വിപണന സാധന സാമഗ്രികളുടെ വിപണന സ്റ്റാളുകളും ശ്രദ്ധയാകർഷിക്കുന്നു. കാർഷികോപകരണങ്ങളും പച്ചക്കറി തൈകൾ, വിത്തുകൾ, വൃക്ഷത്തൈകൾ, അലങ്കാരച്ചെടികൾ എന്നിവയും വിപണന സ്റ്റാളുകളിലുണ്ട്. കാർഷികോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 9 മുതൽ കാർഷിക പ്രദർശനം - വിപണനം, 10 ന് ക്ഷീരമേഖലയിലെ സംരംഭക എന്ന വിഷയത്തിൽ ഭരണിക്കാവ് ക്ഷീരവികസന ഓഫീസർ വി.വിനോദ് ക്ലാസെടുക്കും.രാത്രി 7 ന് ചെക്കൽ ഫോക്ക് മ്യൂസിക് ബാന്റിന്റെ നാടൻ പാട്ട്. 13 ന് കാർഷികോത്സവം സമാപിക്കും.