ഹരിപ്പാട്: കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണ സമൃദ്ധി കർഷക ചന്തയ്ക്ക് ഇന്ന് തുടക്കമാകും. ശനിയാഴ്ച്ച സമാപിക്കും.ഹരിപ്പാട് കായംകുളം അസി. ഡയറക്ടറുടെ പരിധിയിൽ വരുന്ന 16 കൃഷിഭവനുകളുടെ നേതൃത്വത്തിലാണ് ചന്തകൾ നടക്കുന്നത്. ആറാട്ടുപുഴ കൃഷിഭവൻ അങ്കണത്തിൽ നടക്കുന്ന ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. മുതുകുളം കൃഷിഭവന്റെ ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതി പ്രഭയും തുക്കുന്നപ്പുഴയിൽ എസ്.വിനോദ് കുമാറും ചേപ്പാട് എം.വി.മണികുമാറും ഉദ്ഘാടനം ചെയ്യും. പ്രദേശത്തെ കർഷകരിൽ നിന്നും സംഭരിക്കുന്ന നാടൻ പച്ചക്കറികളും ഹോർട്ടി കോർപ്പ് സംഭരിക്കുന്ന നാടൻ, മറുനാടൻ പച്ചക്കറികളുമാണ് കർഷക ചന്തയിലൂടെ വിൽപന നടത്തുന്നത്.