
മാന്നാർ: വലിയകുളങ്ങര കുളഞ്ഞിക്കാരാഴ്മ ഗുരുപ്രസാദത്തിൽ
രാജീവ് കുമാറിന്റെ മകൻ ആശ്രിത് രാജ് (10) ന്യുമോണിയ ബാധിച്ച് മരിച്ചു. കുട്ടമ്പേരൂർ യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. അമ്മ : അശ്വതി രാജീവ്. സഹോദരൻ: അദ്വൈത്.