
ആലപ്പുഴ : പിണറായി വിജയൻ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൃഷ്ണപുരം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റിത്തെരുവിൽ പ്രതിഷേധയോഗം നടന്നു . കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.നാസർ അദ്ധ്യക്ഷത വഹിച്ചു. ചിറപ്പുറത്ത് മുരളി , എം.നദീർ, കെ.വി.രജികുമാർ, ഹബീബുള്ള,രാധാമണി രാജൻ, റസീന ബദർ, അഖിൽ സദാനന്ദൻ ,അജി ഗണേഷ്, കോശി കെ.ഡാനിയൽ, അസീം ഖാൻ , ബദറുദ്ദീൻ, ബിജു തറയിൽ, കെ.ജനാർദ്ദനൻ, നിസാർ, മോഹനൻ,രാജു,സൗദാമിനി, ഡാനിയൽ, തമ്പി,സോമൻ എന്നിവർ സംസാരിച്ചു.