
ചേർത്തല: നാൽവർസംഘത്തിന്റെ നാടൻ പട്ടുചീരകൃഷി വിളവെടുത്തു. കരിമറ്റത്തിൽ ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ ഫർണിച്ചർ വിപണനം നടത്തുന്ന വിധു,മുൻപഞ്ചായത്തംഗം ആർ.രവിപാലൻ,ജി.ഹരിദാസ് എന്നിവരാണ് കൃഷി നടത്തുന്നത്. ചിങ്ങമാസത്തിലെ ചീര കൃഷി വളരെ പ്രയാസപ്പെട്ടതാണ്. ഇടയ്ക്കിടെയുള്ള മഴ കൃഷിയെ കാര്യമായി ബാധിക്കും.ചാണകവും കോഴിവളവുമാണ് അടിവളമായി ഉപയോഗിച്ചത്.പ്രാദേശിക മാർക്കറ്റിൽ നൂറു രൂപയ്ക്ക് മേൽ കിലോയ്ക്ക് വില ലഭിക്കും. മൂവായിരത്തോളം ചുവട് ചീരയാണ് ഇവർ കൃഷിചെയ്തത്.
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കാരിക്കുഴി പാടശേഖര കരയിൽ നടന്ന വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്‌കുമാർ,പഞ്ചായത്തംഗം രജനി രവി പാലൻ,കൃഷി ഓഫീസർ റോഷ്മി ജോർജ് ,കർമ്മസേന കൺവീനർ ജി. ഉദയപ്പൻ തുടങ്ങിയവർ പങ്കെടുത്തു.