
ചേർത്തല : കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാം ഘട്ട ഊർജ്ജ സംരക്ഷണ സന്ദേശ യാത്ര സമാപിച്ചു. സമാപന സമ്മേളനം മുഹമ്മ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഡോ.ടി.പ്രദീപ് അദ്ധ്യക്ഷനായി. സൗര പ്രോജക്ട് മുൻ സ്റ്റേറ്റ് കോ ഓർഡിനേറ്റർ ജെ.മധുലാൽ മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ കെ.എൻ.സോമശേഖരൻ,പി.ബാലചന്ദ്രൻ,ജാഥാ മാനേജർ വി.ജി. ബാബു,എം.എസ്.ശശിധരൻ,എൻ.ആർ.ബാലകൃഷ്ണൻ,എ.സേതുഭായി എന്നിവർ സംസാരിച്ചു.