
അമ്പലപ്പുഴ : അമ്പലപ്പുഴ ബ്ലോക്ക് ഓണം ,പഴം,പച്ചക്കറി കർഷകച്ചന്ത ഓണ സമൃദ്ധി 2024 എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അദ്ധ്യക്ഷയായി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ ഇക്കോ ഷോപ്പിൽ 14 വരെയാണ് ഓണച്ചന്ത . ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ രതീഷ് , ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീലേഖ രമേഷ്, കെ.മനോജ് കുമാർ, പി.നിഷമോൾ , കൃഷി അസി. ഡയറക്ടർ എസ്. ഷൈസ് , കൃഷി ഓഫീസർ ഡി. ദേവിക , അസി.കൃഷി ഓഫീസർ എസ്. സുരേഷ് , കൃഷി അസിസ്റ്റന്റുമാരായ പി.സീന, എ.എൻ അഖില തുടങ്ങിയവർ പങ്കെടുത്തു