
ആലപ്പുഴ: ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ വേഗത പകരുന്ന
പുന്നമട പാലം യാഥാർത്ഥ്യത്തിലേയ്ക്ക്. വേമ്പനാട്ട് കായലിൽ പുന്നമട-നെഹ്രുട്രോഫി വാർഡുകളെ ബന്ധിപ്പിക്കുന്ന ആർച്ച് മോഡലിലുള്ള പാലത്തിന്റെ നിർമ്മാണോദ്ഘാടനം 20ന് വൈകിട്ട് 5ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാൽ എം.പി മുഖ്യാതിഥിയാകും.
പുന്നമടക്കാരുടെ ചിരകാല സ്വപ്നം
1.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പാലത്തിന്റെ നിർമ്മാണചുമതല കേരള റോഡ് ഫണ്ട് ബോർഡിന് (കെ.ആർ.എഫ്.ബി) ആണ്. ഊരാളുങ്കൽ സൊസൈറ്റിയാണ് കരാറുകാർ
2.സഞ്ചാരികൾക്ക് വേമ്പനാട് കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയും വിധമാണ് പുന്നമട പാലത്തിന്റെ നിർമ്മാണം. രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം
3.കർഷക, മത്സ്യത്തൊഴിലാളികൾ തിങ്ങിപാർക്കുന്ന
പുന്നമട പ്രദേശത്തെ 500ൽ അധികം കുടുംബങ്ങൾക്ക് പുറം ലോകത്ത് എത്താനുള്ള ആശ്രയം ബോട്ടും വള്ളങ്ങളും മാത്രമാണ്
4. തോമസ് ഐസക് മന്ത്രിയായിരിക്കെയാണ് കിഫ്ബിയിൽ നിന്ന് തുക അനുവദിച്ചത്. കായലിൽ തൂണുകളില്ലാതെ പുതിയ ഡി.പി.ആർ അനുസരിച്ചാണ് പാലത്തിന്റെ നിർമ്മാണം
ദേശീയ ജലപാതയുടെ മാനദണ്ഡങ്ങൾ പാലിച്ച് പാലത്തിന്റെ നിർമ്മാണം രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം
-പ്രഭാഷ്, അസി.എൻജിനിയർ, കെ.ആർ.എഫ്.ബി
പുന്നമടപാലം
നീളം: 381മീറ്റർ
വീതി:11മീറ്റർ
ആകെ സ്പാൻ: 26
ഗതാഗതത്തിന്: 7.5 മീറ്റർ
നടപ്പാത: 1.5 മീറ്റർ വീതം
ചെലവ്: ₹64കോടി