s

ആലപ്പുഴ : മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പുത്തനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനവും സമ്മേളവും നടത്തി. കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗംഅഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പുത്തനങ്ങാടി മണ്ഡലം പ്രസിഡന്റ് വയലാർ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു . ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.പി.ജെ.മാത്യു, ജനറൽ സെക്രട്ടറി സുനിൽ ജോർജ്, ഡി.സി.സി.അംഗങ്ങളായ എ.കബീർ, ഷെഫീഖ് പാലിയേറ്റീവ് ,കെഎസ് .യു . ജില്ലാ സെക്രട്ടറി യാസീൻറഫീഖ്,എന്നിവർ സംസാരിച്ചു. എസ്. മോഹനൻ ,എസ്.എസ്.സിയാദ്,ഷാജി ജമാൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.