lklk

ആലപ്പുഴ: തിരുവമ്പാടി ശ്രീഹരിഹരബ്രഹ്മനിഷ്ഠാമഠം മഹാവിഷ്ണു ക്ഷേത്രത്തിലെ ധ്വജ നിർമ്മാണത്തോടനുബന്ധിച്ചുള്ള ധ്വജവൃക്ഷ ഘോഷയാത്ര പാല രാമപുരം എസ്.എൻ.ഡി.പി യോഗം കിഴാതിരി ശാഖ പരിസരത്ത് നിന്ന് വടക്കൻ പറവൂർ രാഗേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ധ്വജവൃക്ഷ പൂജകൾ നടത്തി കൊടിമരം മുറിച്ച് ക്ഷേത്ര സന്നിധിയിൽ എത്തിച്ചു. തുടർന്ന് ക്ഷേത്രം മേൽശാന്തി യതീഷ് ശാന്തി കർപ്പൂരാരാധന നടത്തി സ്വീകരിച്ചു. എസ്.എൻ.ഡി.പിയോഗം ശാഖാപ്രസിഡന്റ് ജി.മജ്നു, സെക്രട്ടറി ജ്യോതിമോൾ, കൊടിമരനിർമ്മാണകമ്മിറ്റി ചെയർമാൻ വി.സെൽവരാജൻ, ജനറൽ കൺവീനർ എസ്.ബിനു, കൺവീനർമാരായ സജേഷ് ചക്കുപറമ്പ്, സജീവൻ,ട്രഷറർ പ്രേമാനന്ദൻ,പബ്ലിസിറ്റി കൺവീനർ കെ.പി.ബിജു, പൂജകമ്മിറ്റി കൺവീനർ സുനിൽ, ഫുഡ് കമ്മിറ്റി കൺവീനർ കെ.ബാബു തുടങ്ങിയവർ പങ്കെടുത്തു.