ambala

അമ്പലപ്പുഴ: വിദ്യാർത്ഥികൾ ശേഖരിച്ച അരി ശാന്തി ഭവന് കൈമാറി. ചേർത്തല മുട്ടത്തിപ്പറമ്പ് പ്രതീക്ഷ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾ ശാന്തിഭവനിലെ അന്തേവാസികൾക്കായി സ്വന്തം വീടുകളിൽ നിന്നും പ്രദേശത്തെ വീടുകളിൽ നിന്നും ശേഖരിച്ച അരിയാണ് ശാന്തി ഭവന് കൈമാറിയത്. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മിനിമോൾ സെബാസ്റ്റ്യനിൽ നിന്ന് പുന്നപ്ര ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഏറ്റുവാങ്ങി. മാനേജർ ഫാ.ഐസക് കൊച്ചിനങ്കരി മുഖ്യാതിഥിയായി. മാത്യു ആൽബിൻ നന്ദി പറഞ്ഞു.