photo

ആലപ്പുഴ: വള്ളികുന്നം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓണം വിപണനമേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.രോഹിണി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ ഷീജ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻകുമാർ ആദ്യ വില്പനയും കുടുംബശ്രീ ഫ്രഷ് ബൈറ്റ്‌സിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.രവീന്ദ്രനാഥും നിർവഹിച്ചു. ജനപ്രതിനിധികളായ റൈഹാനത്ത്,ബി.രാജലക്ഷ്മി, ജി.ത്രീദീപ് കുമാർ, ആർ.രജീവ്കുമാർ, രാജി, കെ.ഉഷപുഷ്‌കരൻ, ഗോപി സി.ഡി.എസ് അംഗങ്ങൾ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.