
അമ്പലപ്പുഴ: ഓണക്കാലത്ത് വിഷരഹിത പച്ചക്കറി ലഭ്യമാക്കാൻ കൃഷി ഭവനുകളുടെ നേതൃത്വത്തിൽ പച്ചക്കറി വിപണിക്ക് തുടക്കമായി. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകളിലെ കൃഷി ഭവനുകളുടെ നേതൃത്വത്തിലാണ് വിപണി ആരംഭിച്ചത്. ഓണസമൃദ്ധി -2024 എന്ന പേരിൽ ആരംഭിച്ച പഴം,പച്ചക്കറി വിപണി ഇന്ന് വരെ പ്രവർത്തിക്കും. കർഷകരിൽ നിന്ന് നേരിട്ട് 10 ശതമാനം വില കൂട്ടി വാങ്ങുന്ന പച്ചക്കറികൾ പൊതു വിപണിയിലുള്ളതിനേക്കാൾ 30 ശതമാനം വരെ വിലക്കുറവിലാണ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ബ്ലോക്ക് തല ഉദ്ഘാടനം എച്ച് .സലാം എം.എൽ.എ നിർവഹിച്ചു.