അമ്പലപ്പുഴ: 97-മത് മഹാസമാധി ദിനാചരണത്തോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 3715 -ാം നമ്പർ കോമന ശാഖയുടെ ആഭിമുഖ്യത്തിൽ ദാർശനിക സമ്മേളനം, മഹാസമാധി പ്രാർത്ഥന, പ്രസാദ വിതരണം എന്നിവ നടക്കും. 21രാവിലെ 10ന് നടക്കുന്ന ദാർശനിക സമ്മേളനത്തിന് വനിതാസംഘം പ്രസിഡന്റ് മണിയമ്മ രവീന്ദ്രൻ പതാക ഉയർത്തും. കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദം ഉദ്ഘാടനം ചെയ്യും. ശാഖാപ്രസിഡന്റ് പി.ദിലീപ് അദ്ധ്യക്ഷനാകും.അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാബാലൻ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് പ്രസാദ വിതരണം.