
അമ്പലപ്പുഴ: ജെ. സി. ഐ ഇന്ത്യ ഡയമണ്ട് ജൂബിലി വാരാചരണത്തിന്റെ ഭാഗമായി പുന്നപ്രയിലെ ജൈവകൃഷി പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയായ സഹയാത്ര പ്രവർത്തകർക്ക് ജെ.സി.ഐ പുന്നപ്രയുടെ ആഭിമുഖ്യത്തിൽ ആദരവ് നൽകി. പുന്നപ്ര സൗത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ് ഉദ്ഘാടനം ചെയ്തു. ജെ. സി. ഐ പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷനായി .സഹയാത്ര പ്രസിഡന്റ് ആർ. രജിമോനും , സെക്രട്ടറി രാജേഷ് കുമാറൂം ചേർന്ന് ആദരം സ്വീകരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ റംല ശിഹാബുദ്ദീൻ, ജെ.സി. ഐ നേതാക്കളായ നസീർ സലാം, പി. അശോകൻ, റിസാൻ നസീർ തുടങ്ങിയവർ പ്രസംഗിച്ചു.