കായംകുളം : പുതുപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാനം ഇന്ന് രാവിലെ 9 ന് നടക്കും. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷയാകും. വില്ലേജ് ഓഫീസുകൾ നവീകരിക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തിയാണ് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. സംഘാടക സമിതി ചെയർമാനും ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റുമായ എസ്.പവനനാഥൻ,നീതു തുഷാരാജ്, എസ്. രേഖ, മിനി മോഹൻ ബാബു, സ്വാമിനാഥ്, ലീനാരാജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.