ഹരിപ്പാട്: കഴിഞ്ഞ പത്തുവർഷമായി മുട്ടം കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള വസഥം പകൽ വീടിന്റെ നേതൃത്വത്തിൽ നിർമ്മാണം ആരംഭിക്കുന്ന വയോജന പരിപാലന
കേന്ദ്രത്തിൻെറ തറക്കല്ലിടൽ ഇന്ന് രാവിലെ 10.30 ന് രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു കോടി രൂപ ചിലവിൽ
32 മുറികളും ലിഫ്റ്റും മറ്റു സൗകര്യങ്ങളുമുള്ള ഇരുനില കെട്ടിടമാണ് നിർമ്മിക്കുന്നത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം എ.ശോഭ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡന്റ് സി.പി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ശിവപ്രസാദ്, ചേപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വേണുകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡി.കൃഷ്ണകുമാർ,
കെ.വിശ്വപ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ എം.മണിലേഖ, സനിൽ കുമാർ, ജാസ്മിൻ, ഷൈനി, ഓർഫനേജ്
കൺട്രോൾ ബോർഡ് അംഗം ഫാ. ജോർജ്ജ് ജോഷ്വ, ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.അബ്ദുൾ സലാം, ഡോ.ശ്രീനിവാസ് ഗോപാൽ, മുരളീധരൻ തഴക്കര , കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ.ഡേവിഡ്, ഗാന്ധിഭവൻ ഓർഗനൈസിംഗ്സെക്രട്ടറി മുഹമ്മദ് ഷെമീർ എന്നിവർ പങ്കെടുക്കും. ഭാരവാഹികളായ ജോൺ തോമസ്, പ്രൊഫ.ആർ. അജിത്, എം.കെ ശ്രീനിവാസൻ, കെ.പി ദേവദാസ് ,ടി.വി. വിനോബ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.