ഹരിപ്പാട്: ചിങ്ങോലി കിഴക്ക് ക്ഷീരോത്പാദക സഹകരണ സംഘം എ 51(ഡി) യിലെ ക്ഷീര കർഷകർക്ക് ബോണസ്, ഓണക്കിറ്റ് വിതരണം സംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എസ്.രാജു അദ്ധ്യക്ഷനായി. ഡി. ആനന്ദവല്ലി, സുജാത, സുഷ, പുരുഷൻ, സെക്രട്ടറി അഞ്ജലി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ചിങ്ങോലി ക്ഷീരോത്പാദക സഹകരണ സംഘം എ 45(ഡി) യുടെ ആഭിമുഖ്യത്തിൽ ക്ഷീര കർഷകർക്കായി നടത്തിയ ഓണം ബോണസ് മേള മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ മുഞ്ഞിനാട്ട് രാമചന്ദ്രൻ അധ്യക്ഷനായി. മിൽമ ബോർഡ്‌ മെമ്പർ ആയാപറമ്പ് രാമചന്ദ്രൻ ക്ഷീരകർഷകരെ ആദരിച്ചു. എച്ച്. നിയാസ്, എൻ. സന്തോഷ്‌ കുമാർ, ഒ. എം. സാലി, വിദ്യാധരൻ, സുധീർ, ബിജി, സുലത, ബദറുദീൻ, ശശാങ്കൻ, പ്രസന്ന ചന്ദ്രൻ, രാധാകൃഷ്ണ പണിക്കർ എന്നിവർ സംസാരിച്ചു.