ഹരിപ്പാട്: കവിയും സാഹിത്യകാരനുമായിരുന്ന മുതുകുളം ഗംഗാധരൻപിള്ളയുടെ രണ്ടാം അനുസ്മരണം മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്നു. കവയത്രി ഷൈലജ മുനീർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.വിജയകുമാർ അധ്യക്ഷനായി. സെക്രട്ടറി എസ്.മഹാദേവൻപിള്ള, കെ.ശ്രീകൃഷ്ണകുമാർ, എ.ഉണ്ണികൃഷ്ണൻ, വാഴപ്പള്ളിൽ രാധാകൃഷ്ണപിള്ള, വി.സുദർശനൻപിള്ള, സ്നേഹ.എസ്.പിള്ള, പി.അരവിന്ദാക്ഷൻ, എസ്.വിജയൻപിള്ള, വി.പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.