ഹരിപ്പാട്: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ആഭ്യന്തര വകുപ്പിലെ ക്രിമനൽവൽക്കരണത്തിനെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കെ.പി.സി.സിയുടെ നിർദ്ദേശാനുസരണം പള്ളിപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ഷുക്കൂർ പ്രതിക്ഷേധ ഉദ്ഘാടനം ചെയ്തു, കോൺഗ്രസ് നേതാക്കളായ സി.ജി.ജയപ്രകാശ്, കെ.എം.രാജു, ആർ.കെ സുധീർ, സാജൻ പനയറ, കെ.വി തോമസ്, സാജു പൊടിയൻ, മഹേശ്വരൻ തമ്പി, നിധീഷ് പള്ളിപ്പാട്, പീറ്റർ തോമസ്, സോണി കൈമവീട്ടിൽ തുടങ്ങിയവർ നേതൃത്വം നല്കി.