ഹരിപ്പാട്: തണ്ടാൻ അസോസിയേഷൻ കൃഷ്ണപുരം ശാഖയിൽ സമുദായ അംഗങ്ങൾക്ക് ഓണക്കോടിയും പച്ചക്കറി കിറ്റും വിതരണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. പൊടിയൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.സുധൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വി.ബാബു സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. ബി.ബിജു, കെ.ഗോപാലകൃഷ്ണൻ, കെ. ശിവാനന്ദൻ, തങ്കമണി, രാഘവൻ എന്നിവർ സംസാരിച്ചു.