ഹരിപ്പാട് : നഗരത്തിലെ ഓടകൾ അടിയന്തരമായി വൃത്തിയാക്കണമെന്നും നഗരസഭയുടെ കീഴിലുള്ള ഗ്രൗണ്ട് കായിക വിനോദങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ വൃത്തിയാക്കി നൽകണമെന്നും ആവശ്യപ്പെട്ട് , നഗരസഭ സെക്രട്ടറിക്കും ചെയർമാനും ഡി.വൈ.എഫ്.ഐ ഹരിപ്പാട് മേഖലാ കമ്മിറ്റി നിവേദനം നൽകി. ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് അനസ് നസീം, മേഖലാ സെക്രട്ടറി വിഷ്ണു ഓമനക്കുട്ടൻ, ട്രഷറർ ചാക്കോ ജോസ്, സിന്ധു, ശരണ്യ,ലക്ഷ്മി, സൂര്യ എന്നിവർ നേതൃത്വം നൽകി.