ഹരിപ്പാട് :ഹിമാലയൻ യോഗവിദ്യ മെഡിറ്റേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, പതഞ്ജലി യോഗ സെന്ററുകൾ, മാവേലിക്കര വി.എസ്.എം ഹോസ്പിറ്റൽ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 22ന് നടക്കും. ഹരിപ്പാട് ആർ.കെ ജംഗ്ഷന് തെക്ക് ഹിമാലയൻ യോഗവിദ്യ മെഡിറ്റേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസിൽ രാവിലെ 10 ന് ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഇ. എൻ.ടി,സൈക്കോളജി, ഓങ്കോളജി, ഡയറ്റീഷ്യൻ വിഭാഗങ്ങൾ ക്യാമ്പിൽ ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർക്ക് സൗജന്യ മരുന്നുകളും തുടർ ചികിത്സയ്ക്ക് ഇളവുകളും ലഭിക്കും. രജിസ്ട്രേഷന് : 9074993831, 6235000071,9446796658,7736432905