
ആലപ്പുഴ: നഗരസഭാ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഓണസമൃദ്ധി 2024ന്റെ ഭാഗമായി സംഘടിപ്പിച്ച പച്ചക്കറി ചന്തയുടെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവ്വഹിച്ചു. ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാൻഡ് അങ്കണത്തിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടന ചടങ്ങിൽ വികസന കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ എം.ജി.സതീദേവി അദ്ധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന കൃഷി ഓഫീസർ സീതാരാമനിൽ നിന്ന് നഗരസഭാദ്ധ്യക്ഷ ഏറ്റുവാങ്ങി. എ.എസ്.കവിത, എം.ആർ.പ്രേം, കൗൺസിലർമാരായ ബിന്ദു തോമസ്, ബി.നസീർ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.