ഹരിപ്പാട്: പള്ളിപ്പാട് ഗ്രാമപഞ്ചായത്തിന്റെയും ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെയും ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ഹരിപ്പാട് ഏരിയയുടെയും ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി നടത്തിയ, ആയുർവേദ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി.ആർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലാൽ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ദാസൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രതീഷ് രാജേന്ദ്രൻ, വാർഡ് മെമ്പർമാരായ റെയ്ച്ചൽ വർഗീസ്, മണി എസ് നായർ എന്നിവർ സംസാരിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു കാർത്തികേയൻ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. മനു.വി.കെ നന്ദി പറഞ്ഞു. ഡോ.ഗായത്രി ദേവി.യു.കെ, ഡോ.സൽമാൻ കെ.എ, ഡോ.നീരജ വിഷ്ണു, ഡോ.വീണാ ദേവി.ആർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.