arr

അരൂർ: ദേശീയപാതയിൽ സർവീസ് റോഡുകളുടെ പുനർനിർമ്മാണം നടത്തുമെന്ന ഉറപ്പ് പാലിക്കാത്തതിനാൽ പ്രതിക്ഷേധിച്ച് ഡി.വൈ.എഫ് ഐ പ്രവർത്തകർ എലിവേറ്റഡ് ഹൈവേ നിർമ്മാണം തടസപ്പെടുത്തി. അരൂർ - ചന്തിരൂർ പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇന്നലെ പ്രകടനമായെത്തി നിർത്തിവയ്പ്പിച്ചത്. തുടർന്ന് കരാർ ചുമതലക്കാരായ അശോക ബിൽഡ്കോൺ കമ്പനി അധികൃതരുമായി ചർച്ച നടത്തി. ഒന്നാം ഘട്ടമായി അരൂർ ബൈപ്പാസ് ജംഗ്ഷൻ മുതൽ അരൂർ ക്ഷേത്രക്കവല വരെ ടൈൽ പാകി സർവീസ് റോഡ് പുനർനിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. നേതാക്കളായ വി.കെ. സൂരജ്,എന്‍.നിഷാന്ത്,അനന്തു രമേശന്‍,ധനേഷ്ദാസ്,ജിബി ഗോപി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.