
അരൂർ: നാഷണൽ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാ വകുപ്പ്, എഴുപുന്ന ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 60വയസ് കഴിഞ്ഞവർക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശ്രീലേഖ അശോക് ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി ചെയർമാൻ പി.കെ.മധുക്കുട്ടൻ അദ്ധ്യക്ഷനായി.ചേർത്തല സൗത്ത് ഗവ.ആയുർവേദ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ.എസ് മനുമോഹൻ ബോധവത്കരണക്ലാസും ഡോ.മമത യോഗാ ക്ലാസും നയിച്ചു.