ആലപ്പുഴ: വള്ളികുന്നം ഗവ.ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.രോഹിണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ .മോഹൻകുമാർ അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ റഹീയാനത്ത് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ പി.കോമളൻ , രാജി, ത്രിദീപ്, കെ.ഗോപി എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ആർ.ജയകുമാർ ക്യാമ്പിന് നേതൃത്വം നൽകി.