കുട്ടനാട്: കുട്ടനാട് താലൂക്ക് യൂണിയൻ നേതൃത്വത്തിൽ അഖിലകേരള വിശ്വകർമ്മ ദിനമാഘോഷം 17ന് നടക്കും. തലവടി പനയന്നൂർകാവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ

രാവിലെ 10ന് നടക്കുന്ന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. തോമസ് കെ.തോമസ് എം.എൽ.എ മുഖ്യപ്രഭാഷണവും സംസ്ഥാന വൈസ് പ്രസിഡന്റ് വി.രാജഗോപാൽ വിശ്വകർമ്മദിന സന്ദേശവും നൽകും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനുഐസക് രാജു ആദരിക്കും. മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനം ആർ.സി.ചാരിറ്റബിൾ ചെയർമാൻ റെജി ചെറിയാൻ നിർവഹിക്കും.ജില്ലാപ്രസിഡന്റ് പി.ആർ.ദേവരാജൻ അനുഗ്രഹ പ്രഭാഷണവും ഡയറക്ടർബോർഡ് അംഗം വി.എൻ.ദിലീപ് കുമാർ ആമുഖപ്രഭാഷണവും നടത്തും.

തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ, ആനന്ദൻ നമ്പൂതിരി, മുൻ എം.എൽ.എ. കെ.കെ ഷാജു, സജി ജോസഫ്, ടി.കെ.അരവിന്ദാക്ഷൻ, സി.എൻ.ജിനു, ഡി.ഗോപാലകൃഷ്ണൻ, വി.എൻ.മനോജ്, കെ.ജി.ശശിധരൻ, പി.ഡി.ദേവരാജൻ, വിമലാഓമനക്കുട്ടൻ, രശ്മി സന്തോഷ്, അംബികാമോഹൻ, ജയാമനോജ്, സുമിതഅനീഷ് സംസാരിക്കും. യൂണിയൻ സെക്രട്ടറി പി.എൻ. ധനേഷ് കുമാർ സ്വാഗതവും എം.എൻ. അജിത്കുമാർ നന്ദിയും പറയും.