ആലപ്പുഴ: ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ജില്ലയിൽ 20 വരെ എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തമാക്കും. സ്പെഷ്യൽ എൻഫോഴ്സ്മെന്റ് കാലമായി പ്രഖ്യാപിച്ചാണ് എക്സൈസ്, പൊലീസ്, ആർ.പി.എഫ്, കോസ്റ്റൽ പൊലീസ്, ഭക്ഷ്യ സുരക്ഷ വിഭാഗം എന്നിവരുടെ സംയുക്ത പരിശോധന നടത്തുന്നത്. . ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങൾ, കൊറിയർ സർവീസ്, പാർസൽ സർവീസ് എന്നിവ കേന്ദ്രീകരിച്ചും പരിശോധനകൾ കർശനമാക്കും.
അനധികൃത മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ഉത്പാദനം, വിപണനം എന്നിവ തടയുന്നതിനായുള്ള ജനകീയ കമ്മറ്റി യോഗത്തിൽ എ.ഡി.എം. ആശ സി. എബ്രഹാം അദ്ധ്യക്ഷനായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലീം, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. ജയരാജ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്.അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.