1

കുട്ടനാട്: പ്രായപൂർത്തിയാകാത്ത സ്ക്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു. തലവടി കുന്തിരിക്കൽ തൈപ്പറമ്പിൽ രഞ്ജു രാജൻ(41)ആണ് റിമാൻഡിലായത്. കുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരം യുവാവിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐ സജികുമാർ, എ.എസ്.ഐ ശ്രീകല, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിഷ്ണു, ഹരികൃഷ്ണൻ, സി.പി.ഒ മാരായ ശ്രീരാജ്, ഇമ്മാനുവൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.