yb

ആലപ്പുഴ : പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പി.ആർ.സി.ഐ) കോളേജ് വിദ്യാർഥികൾക്കായി രൂപീകരിച്ച സംഘടനയായ യങ്ങ് കമ്മ്യൂണിക്കേറ്റേഴ്‌സ് ക്ലബ്ബിന്റെ (വൈ.സി.സി) എസ്.ഡി.കോളേജ് ഘടകം വൈ .സി.സി സനാതന ധർമ്മ ചാപ്റ്റർ പ്രവർത്തനമികവിന്റെ മൂന്നു വർഷം പൂർത്തിയാക്കി. കുട്ടികൾ തന്നെ ഭാരവാഹികളായി നയിക്കുന്ന വൈ.സി.സിയുടെ നാലാമത് ഇൻഡക്ഷൻ പ്രോഗ്രാം കോളേജിൽ നടന്നു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റത്തിനോടൊപ്പം എസ്.ഡി.കോളേജും പി .ആർ.സി.ഐയും തമ്മിലുള്ള ധാരണാപത്രം പുതുക്കുകയും ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.എസ്. ദേവി അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.വിനയകുമാർ, രാം സി മേനോൻ,സുജിത് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.