മാന്നാർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് കെ.പി.സി.സിയുടെ നിർദേശപ്രകാരം മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാറിൽ പന്തംകൊളുത്തി പ്രകടനം നടത്തി. തോമസ് ചാക്കോ, സണ്ണി കോവിലകം, ടി.കെ.ഷാജഹാൻ, ഹരികുട്ടംപേരൂർ, മധു പുഴയോരം, ടി.എസ്.ഷെഫീക്ക്, സതീഷ്ശാന്തിനിവാസ്, അനിൽ മാന്തറ, പ്രമോദ് കണ്ണാടിശ്ശേരിൽ, ചിത്ര എം.നായർ, സജി മെഹബൂബ്, രാധമണി ശശീന്ദ്രൻ, കെ.സി പുഷ്പലത ഉണ്ണിക്യഷ്ണൻ, സുജസന്തോഷ്, കൃഷ്ണകുമാർ, സാബുട്രാവൻകൂർ, ശരത് എസ്.പിളള, സന്തോഷ് കുമാർ, രാകേഷ്. ടി.ആർ, സന്തോഷ് ഇരമത്തൂർ, ഷാജിസോണ, ആഷിഖ് മാന്നാർ, പി.ബി.സലാം, കെ.സിഅശോകൻ എന്നിവർ നേതൃത്വം നൽകി. സ്റ്റോർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം പരുമലക്കടവിൽ സമാപിച്ചു.