
ആലപ്പുഴ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പൊലീസ് - ആർ.എസ്.എസ് കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും മുല്ലയ്ക്കൽ മണ്ഡലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി. കെ.പി.സി.സി നിർവാഹക സമിതിയംഗം നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സഞ്ജീവ് ഭട്ട്, മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് ഷോളി സിദ്ധകുമാർ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നിസീം ചെമ്പകപ്പള്ളി, ലാൽജി, വി.എം.ബഷീർ, ബേബി, മുകുന്ദൻ, നൂർദ്ദീൻ കോയ, മുഹമ്മദ്ഗുൽഷൻ, പി.എ.അഫ്റഫ്, ഫൈസൽ, സഫിയത്ത്, ഹസ്സീന കബീർ തുടങ്ങിയവർ നേതൃത്വം നൽകി.