ആലപ്പുഴ: നബിദിന റാലിയും സമ്മേളനവും16 ന് സംഘടിപ്പിക്കുമെന്ന് സുന്നി മഹൽ ഐക്യവേദി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് നാലിന് മസ്താൻ പള്ളിയിൽ നിന്നാരംഭിക്കുന്ന റാലി സക്കറിയ ബസാറിൽ സമാപിക്കും. തുടർന്നുള്ള നബിദിന സമ്മേളനം സയ്യിദ് പി.എം.എസ്.എ.ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. വിവിധ മഹല്ല് സംഘടന പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സയ്യിദ് പി.എം.എസ്.എ. ആറ്റക്കോയ തങ്ങൾ, പി.എ. ശിഹാബുദ്ദീൻ മുസ്ലിയാർ, പി.കെ. ബാദ്ഷ സഖാഫി, സിറാജുദ്ദീൻ ഫൈസി, സുധീർ മുസ്ലിയാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.