കായംകുളം: കായംകുളം നഗരസഭ പതിനാലാം വാർഡ് വയോമിത്രം മെഡിക്കൽ ക്യാമ്പിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.വിവിധ മത്സരങ്ങളും പായസ വിതരണവും ഓണക്കോടി വിതരണവും നടത്തി. മെഡിക്കൽ ഓഫീസർ ഡോ.അനീഷയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ അൻസാരി കോയിക്കലേത്ത് ഓണക്കോടി വിതരണം ചെയ്തു. സ്റ്റാഫ് നഴ്സ് ഗീതു ടി.എ, എ.ഡി.എസ് പ്രസിഡന്റ് ഹസീനസുധീർ, ജോയിക്കുട്ടി ചാങ്ങയിൽ, താഹിർകുട്ടി,ലളിതാ വിജയനാഥ്, രാധ പുറങ്ങാട്ട്, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.