കായംകുളം:ഉമ്മൻചാണ്ടിയെ വേട്ടയാടിയവർ കണക്ക് പറഞ്ഞു തുടങ്ങിയതായി യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.ജനശ്രീ മിഷൻ ബ്ലോക്ക് യൂണിയന്റെ നേതൃത്വത്തിലുള്ള ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസൻ. ബ്ലോക്ക് യൂണിയൻ ചെയർമാൻ എ.എം.കബീർ അദ്ധ്യക്ഷത വഹിച്ചു.100 അമ്മമാർക്ക് ഓണക്കോടിയും 200 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു.